FOSS meet-up

ഞായര്‍   12-08-2012

പാലക്കാട് ഫോര്‍ട്ടില്‍ വെച്ച് ഇന്നൊരു foss meet സംഘടിപ്പിച്ചിരുന്നു. ലാല്‍ കൃഷ്ണ , മനൂഷ് എന്നിവരുടെ കൂടെ 4 മണിക്ക് കോട്ടയിലെത്തി. പ്രവീണേട്ടന്‍ 4.30 നെ എത്തുകയുള്ളൂ എന്നു പറഞ്ഞു. സമയം കളയാതെ ഞങ്ങള്‍ കോട്ടയുടെ ഓരോ മനോഹാരിതയും ക്യാമറ കണ്ണുകളില്‍ പകര്‍ത്താന്‍ തുടങ്ങി. പാലക്കാട് പട്ടണത്തിന്റെ ഹൃദയ ഭാഗത്തുള്ള ഈ കോട്ട ഒരുപാട് പോരാട്ടങ്ങള്‍ക്കും സാമൂതിരിവാഴ്ചക്കും സാക്ഷിയായ മര്‍മ്മ പ്രധാന കേന്ദ്രമാണ്. കോട്ടയുടെ പ്രത്യേ​കതയും കിടങ്ങിന്റെ രൂപീകരണവും പഴയ കാലത്തെ നിര്‍മ്മാണ പ്രാവീണത്തെ തുറന്നു കാട്ടുന്നു.


4.30 നു പ്രവീണേട്ടന്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു.FOSS നെ കുറിച്ചും OPEN-SOURCE നെ കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഇവയെ കുറിച്ച് എനിക്കുണ്ടായിരുന്ന ചില തെറ്റായ വീക്ഷണങ്ങള്‍ മനസ്സിലാക്കി തിരുത്താന്‍ അത് സഹായകമായി.ലൈസന്‍സുകളെല്ലാം രണ്ടിലും ഒരു പോലെയാണെന്നും അറിയാന്‍ സാധിച്ചു.കോപ്പി-റൈറ്റും പാറ്റന്റും ഞങ്ങള്‍ക്കിടയില്‍ ചര്‍ചു വിഷയമായി.എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? കോപ്പി-റൈറ്റ് ഒന്നിനെ അതേ പോലെ അനുകരിക്കുന്നതില്‍ നിന്നു വിലക്കുന്നു, അതായത് പുതുതായി നിര്‍മ്മിച്ചെടുക്കുകയാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ പാറ്റന്റ് ഒരോ ഐഡിയ ഉപയോഗിക്കുന്നതിലും കൈ കടത്തുന്നു.ലോകത്ത് പാറ്റന്റിന്റയും കോപ്പി-റൈറ്റിന്റയും ആവശ്യകതയുണ്ടോ? വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണിത്. ഒരോ ചെറിയ കാര്യങ്ങള്‍ക്കും പാറ്റന്റ് അനുവദിക്കുന്നതിലൂടെ സോഫ്റ്റ്-വെയര്‍ രംഗത്ത് പാറ്റന്റ് ലംഘനവും കൂടി കൂടി വരുന്നു.


FOSS കാഴ്ചപ്പാടുകള്‍ ശരിക്കും പഴയ കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കാണ്. സമൂഹത്തിന്റ നന്മക്കു വേണ്ടി, കെട്ടുറപ്പിനു വേണ്ടി, പുരോഗതിക്കു വേണ്ടിയുള്ള ഒരു മുന്നേറ്റം. അറിവു ആരുടേയും കുത്തകയല്ല. അറിവു പരസ്പരം കൈമാറുന്നതിലൂടെയാണു അതിനു വളര്‍ച്ചയുണ്ടാകുന്നത്. ഇതാണ് ഇത്തരം മുന്നേറ്റങ്ങള്‍ ആഹ്വാനം ചെയ്യുന്നതും. ചര്‍ച്ച മുന്നേറുനതിനിടെ ഒരു വിസില്‍ വാര്‍ണിങ്ങ്, സമയം 6 മണി കഴിഞു. കോട്ടക്കു പുറത്തുകടക്കനുള്ള സെക്യുരിറ്റിക്കാരന്റെ മുന്നറിയിപ്പായിരുന്നു അത്. പുറത്തുവെചു് ആദിലും (മണ്ണാര്‍ക്കാട്) ഞങ്ങളോടൊപ്പം ചേര്‍ന്നു. പിന്നെ കോട്ടക്കുപുറത്തുള്ള രാപ്പാടി ഓപ്പ്ണ്‍ സ്ടേജില്‍ ചെന്നിരുന്നയി ചര്‍ച്ച. പാറ്റന്റിന്റെ വിഷയത്തില്‍ ഒരുപാടു open-source സംരംഭങ്ങള്‍ നിയമം ലംഘിക്കുന്ന കാര്യം പ്രവീണേട്ടന്‍ പറഞ്ഞു. mp3 codec കുകളുടെ കാര്യം ആദിലാണ് ചര്‍ച്ചയിലേക്കിട്ടത്. പാറ്റന്റ് പ്രശ്നം കാരണമാണു ഇത്തരത്തിലുള്ള പലതും ലിനക്സില്‍ ഡിഫാള്‍ട്ടായി ഉള്‍പ്പെടുത്താത്തത് എന്നറിയാന്‍ കഴിഞ്ഞു.
മലയാളം ടൈപ്പിങ്ങ് ഞങ്ങള്‍ക്കിടയില്‍ ഒരു പ്രാശ്നമായിരുന്നു. ലാല്‍ കൃഷ്ണയാണ് കാര്യം അവതരിപ്പിച്ചത്. ibus സോഫ്റ്റ്-വെയറിനെ കുറിച്ചും സ്വനലേഖയെകുറിച്ചും പ്രവീണേട്ടന്‍ പറഞ്ഞുതന്നു. ഇതുപയോഗിചു് വളരെ എളുപ്പത്തില്‍ നമുക്കു മലയാളം ടൈപ്പു ചെയ്യാനാകും.അതിന്റെ ബാക്കിപത്രമാണ് ഈ മലയാളം ബ്ളോഗും.
smc-യെ കുറിച്ചും , smc-യുടെ അടുത്ത കൂടിച്ചേരലിനെ കുറിച്ചും സംസാരിച്ചു.സെപ്റ്റംബര്‍ 29-നു കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീറിങ്ങ് കോളേജില്‍ വെച്ചു നടത്താനിരിക്കുന്ന പ്രോഗ്രാമും പറഞ്ഞു. smc കൂട്ടായ്മയില്‍ നിന്നും അകാലത്തില്‍ പിരിഞ്ഞുപോയ ജിനേഷ് എന്ന സുഹൃത്തിന്റെ ബ്ളോഗ് പോസ്റ്റുകള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രാകാശനവും അന്നു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഒരുമിച്ച് നോമ്പ് തുറന്നതിനു ശേഷം പരസ്പരം കാണാമെന്നു പറഞ്ഞു പിരിഞ്ഞു.ഓര്‍മ്മചെപ്പിലേക്കു മനോഹരമായ ഒരു സായാഹ്നം കൂടി സമ്മാനിച്ച കൂട്ടുകാര്‍ക്കു നന്ദി.

മലയാളം ടൈപ്പിങ്ങിനു വേണ്ടി താഴെ കാണുന്ന ലിങ്ക് ഉപകാരപ്പെടും.

http://malayalam.kerala.gov.in/index.php/InputMethods

About ashiksp

computer science & Engg student , N.S.S College of engineering palakkad
This entry was posted in My Life. Bookmark the permalink.

7 Responses to FOSS meet-up

 1. LK says:

  The discussion was so funny and informative. I had made many wrong assumptions in my mind about FOSS. But Praveen Ettan cleared everything well. In them, main one is the difference between the open source software and free software. I thought that open source software hides some information or a part of the code from the users. But my belief was wrong. From them I understood that, the way of defining them are different, ultimately both are the same. I think he had solved many of our doubts from the level of an OS usage to the great Concepts of FOSS.

  Any one can approach Praveenettan for clearing your doubts..
  http://pravi.livejournal.com/

 2. Nice to know you guys enjoyed the evening with our malayali version of Stallman. 😉 Have such simple meetups often. It is always nice to build relations as well strengthen it.

  Keep blogging and all the best with your ventures.

 3. pramode says:

  Very well written, enjoyed reading it!

  Hope you have more meetings like this in the future!

 4. pravi says:

  നല്ല രസമായി എഴുതിയിരിയ്ക്കുന്നു. കൊള്ളാം. പിന്നെ പഴയ കാലത്തേയ്ക്കുള്ള തിരിച്ചുപോക്കെന്ന നിരീക്ഷണം ചെറിയൊരു പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്നൊരു സംശയം 🙂 സ്വാതന്ത്ര്യവും പങ്കുവെയ്ക്കലുമെല്ലാം പണ്ടുമുതലേ തന്നെയുള്ള ആശയങ്ങളാണെന്നും ഇന്നും അവ പ്രസക്തവുമാണെന്നാണുദ്ദേശിച്ചതെങ്കില്‍ കുഴപ്പമില്ല.

  • ashiksp says:

   പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കെന്നു പറഞ്ഞത് സ്വാതന്ത്ര്യത്തെ കുറിച്ചും , അറിവിന്റെ പങ്കൂവെക്കലിനെ കുറിച്ചുമാണ്. പാറ്റന്റിന്റെയോ മറ്റ് ഏതെങ്കിലും രൂപത്തിലോ ഇടപെടലുകളില്ലാതെ , വാമോഴിയായി അത് പകര്‍ന്നു നല്‍കിയതുമാണ് ഉദ്ദേശിച്ചത്.

 5. Pingback: GNUs found grazing at Palakkad Fort at Praveen Arimbrathodiyil blogs here

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s