ലിനക്സില്‍ എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം

    മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ നമുക്ക് ഒന്നിലധികം ഒപ്ഷന്‍സുണ്ട്. വിവിധ സോഫ്റ്റ്-വെയര്‍ സഹായത്തോടെ നമുക്ക് മലയാളം ഫോണ്ടുകള്‍ ഉള്‍പ്പെടുത്താനാകും. ഇവിടെ അതിലൊന്നിനെ കുറിച്ചാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്.
    
     ibus
    
    ibus പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്ത് , മലയാളം ഫോണ്ടും അതിലുള്‍പ്പെടുത്തിക്കുഴിഞാല്‍ വളരെ സുഗമമായി നമുക്കും മലയാളം ടൈപ്പ് ചെയ്ത് തുടങ്ങാം.
    
    ആവശ്യമായ സ്റ്റെപ്പുകള്‍  താഴെ കൊടുക്കുന്നു.
    
    1) ആദ്യം ibus പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക.
    
    sudo apt-get install ibus
    
    2) ibus സോഫ്റ്റ്-വെയര്‍ തുറന്ന്  “Preferences -> Input Method” എന്നതില്‍  malayalam സെലക്റ്റ് ചെയ്ത് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഉദാഹരണമായി സ്വനലേഖ ചേര്‍ക്കുകയാണെങ്കില്‍ ,തുടക്കക്കാര്‍ക്ക് കുറച്ചു കൂടി ലളിതമായി മലയാളം         ടൈപ്പ് ചെയ്യാന്‍ സാധിക്കും.
    
    3) “Preferences -> Input Method” എന്നതില്‍  malayalam ഇല്ലെങ്കില്‍ , മലയാളം ഫോണ്ട്സ് ഉള്‍പ്പെടുന്ന പാക്കേജുകള്‍ നമ്മള്‍ വേറെ ഇന്‍സ്റ്റാള്‍ ചെയ്യണം. അതിനായി താഴെ പറഞ്ഞിരിക്കുന്ന കോഡ് ടെര്‍മിനലില്‍ ടൈപ്പ് ചെയ്യുക.
    
    sudo apt-get install ibus-m17n m17n-contrib
    
    ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞതിനു ശേഷം , ibus “Restart” ചെയ്യുക. രണ്ടാമത്തെ സ്റ്റെപ്പ് ആവര്‍ത്തിക്കുക.
    
    സ്വനലേഖ തിരഞ്ഞെടുത്തതിനു ശേഷം , ടൈപ്പിങ്ങ് തുടങ്ങാം. ഉദാഹരണത്തിന്  gedit അപ്പ്ളിക്കേഷന്‍ എടുത്തതുനു ശേഷം ctrl+space ഉപയോഗിച്ച് മലയാളവും ഇംഗ്ളീഷും മാറി മാറി ടൈപ്പ് ചെയ്യാം.
    കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗപ്പെടുത്തുക.
    
    http://malayalam.kerala.gov.in
    
    വിജയം ആശംസിക്കുന്നു,

Advertisements

About ashiksp

computer science & Engg student , N.S.S College of engineering palakkad
This entry was posted in My Life. Bookmark the permalink.

6 Responses to ലിനക്സില്‍ എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം

 1. ലാല്‍ says:

  ഹായ്, ഇത് വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ നന്ദി ആഷിക്ക്. ഇനി എല്ലാം മലയാളത്തില്‍…… 🙂

 2. pravi says:

  ആഷിക്ക്, ചെറിയൊരു തിരുത്തു്. ibus-m17n m17n-contrib എന്നിവ മലയാളം ഫോണ്ടുകളല്ല, input methods ആണു്. മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതു് സ്ക്രീനില്‍ കാണാനാണു് ഫോണ്ടുകള്‍ വേണ്ടതു്. പാംഗോ, ഹാര്‍ഫ്ബസ്, യൂണിസ്ക്രൈബ് (വിന്‍ഡോസില്‍) തുടങ്ങിയ ലൈബ്രറികള്‍ ആണു് ഫോണ്ടുകളുപയോഗിച്ചു് മലയാളത്തിലെ കൂട്ടക്ഷരങ്ങള്‍ പോലുള്ളവ കാണാന്‍ സഹായിയ്ക്കുന്നതു്.

 3. Pingback: ലിനക്സില് എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം | ashiksp | Kerala Online

 4. sribin says:

  thanks…

 5. ajbbiajb says:

  It worked well for me too. Thanks ashik.
  Anyway check my blog too.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s